പാലക്കാട്: ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എന്ന ആശയം ലക്ഷ്യമാക്കി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സൗജന്യ പിഎസ്സി, എസ്എസ്സി കോച്ചിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു.
കെസിവൈഎം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍പേട്ട രൂപതയിലെ വാളയാര്‍ സെന്റ് സ്റ്റനിസ്ലാവോസ് ദേവാലയത്തില്‍ നടന്ന വിശുദ്ധ തോമസ് മൂര്‍ ദിനാചരണത്തോടും യുവജന ദിനാഘോഷത്തോടും അനുബന്ധിച്ചായിരുന്നു പദ്ധതിക്ക് തുടക്കംകുറിച്ചത്. പാലക്കാട് രൂപത പ്രോക്യുറേറ്റര്‍ ഫാ. ആന്റണി പയസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഫാ. ലൂയിസ് മരിയ പാപ്പു യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കെ സി വൈ എം സംസ്ഥാന പ്രസിഡന്റ് എം.ജെ ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ അരുണ്‍ ജാക്സണ് നല്കി.
കെ സി വൈ എം സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ നോര്‍ബര്‍ട്ട്, കെസി വൈഎം സുല്‍ത്താന്‍പേട്ട രൂപതാ ഡയറക്ടര്‍ ഫാ. പ്രബിന്, ഫാ. ആന്റണി പയസ്, ഫാ. ലാസര്‍ അരുളപ്പന്‍, ഫാ. വിജീഷ് ഡെന്നിസ്, ഫാ. ജോസ് മെജോ, മുന്‍ സംസ്ഥാന ട്രഷറര്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.
കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാന്‍സിസ്, സെക്രട്ടറി സുബിന് സണ്ണി എന്നിവര്‍ നേതൃത്വം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *