Follow Us On

16

September

2024

Monday

ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് കോട്ടയം അതിരൂപതയില്‍ സ്വീകരണം നല്‍കി

ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് കോട്ടയം അതിരൂപതയില്‍ സ്വീകരണം നല്‍കി
കോട്ടയം: കെസിബിസി പ്രൊ-ലൈഫ് സംസ്ഥാന സമിതി നയിക്കുന്ന ജീവസംരക്ഷണ സന്ദേശയാത്രയ്ക്ക് കോട്ടയം അതിരൂപതയില്‍ സ്വീകരണം നല്‍കി. സന്ദേശയാത്രാ ടീം അംഗങ്ങളെ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അത് നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും മരണസംസ്‌ക്കാരത്തില്‍നിന്ന് ജീവസംസ്‌ക്കാരത്തിലേക്ക് വളരണമെന്നും  മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
കെസിബിസി പ്രൊ-ലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. ക്ലീറ്റസ്, കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിബിന്‍ മണലോടിയില്‍, കെസിബിസി പ്രൊ-ലൈഫ് ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഫാമിലി കമ്മീഷന്‍ ആനിമേറ്റര്‍ ഡോ. സെല്‍മ എസ്‌വിഎം, ഫാമിലി കമ്മീഷന്‍ പ്രതിനിധി ജോസ് പൂക്കുമ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ജോയ്സ് മുക്കുടം ജീവ വിസ്മയ മാജിക് അവതരിപ്പിച്ചു. അതിരൂപത ഫാമിലി കമ്മീഷനും കരിസ്മാറ്റിക് കമ്മീഷനും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?