Follow Us On

16

September

2024

Monday

ഐബിഎം ചലഞ്ചില്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് രണ്ടാം സ്ഥാനം

ഐബിഎം ചലഞ്ചില്‍ സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് രണ്ടാം സ്ഥാനം
തൃശൂര്‍: അന്താരാഷ്ട്ര ജെന്‍ എ.ഐ കോണ്‍ക്ലേവിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ ഐബിഎം വാട്‌സോണ്‍ എക്‌സ് ചലഞ്ചില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍. കേരളത്തിലുടനീളമുള്ള 70 കോളേജ് ടീമുകള്‍ പങ്കെടുത്ത ചലഞ്ചില്‍ ടീം അവതരിപ്പിച്ചത് സോള്‍സിംഗ്  എന്ന അത്യാധുനിക നിര്‍മ്മിതബുദ്ധി ഉത്പന്നമായിരുന്നു. ഓര്‍മക്കുറവ് അനുഭവിക്കുന്ന പ്രായമായ വ്യക്തികള്‍ക്ക് ഇതുവഴി അവരുടെ ഓര്‍മകള്‍ പുതുക്കാനും മക്കളുടെ ശബ്ദത്തിന്റെ അലേര്‍ട്ടുകള്‍ കേള്‍ക്കാനും സാധിക്കും.
കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ അദ്വൈത് ജയശങ്കര്‍, ജോയല്‍ ജെയ്‌സണ്‍, റോബിന്‍ ഫ്രാന്‍സിസ്, വിവേക് കെ.ജെ എന്നിവരാണ് ഈ പുത്തന്‍ സാങ്കേതികവിദ്യക്കു പിന്നില്‍. ഡെവലപ്പര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഐബിഎം  ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍ തുടങ്ങി 2000-ത്തിലധികം പേര്‍ പങ്കെടുത്ത കോണ്‍ക്ലേവില്‍ ഡെമോ സ്റ്റേഷനുകളില്‍ ഉത്പന്നം പ്രദര്‍ശിപ്പിച്ചിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?