താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിവസം നീളുന്ന അഖണ്ഡജപമാല സമര്‍പ്പണം ആരംഭിച്ചു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കി.
പരിശുദ്ധ അമ്മയുടെ കരംപിടിച്ചാണ് ഓരോ കുടുംബവും വിശുദ്ധീകരിക്കപ്പെടുന്നതെന്നും അതുവഴിയാണ് ഭൂമിയില്‍ സമാധാനം പുലരുന്നതെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, പുല്ലൂരാംപാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
24 മണിക്കൂറും ആരാധനയും ഞായറൊഴികെ എല്ലാ ദിവസവും രാവിലെ ആറിനും ഉച്ചയ്ക്ക് 12-നും വൈകുന്നേരം ഏഴിനും ദിവ്യബലിയുമുണ്ടാകും. ഉച്ചയ്ക്ക് 12-നുള്ള ദിവ്യബലിയോട നുബന്ധിച്ച് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടക്കും. എല്ലാ ദിവസവും കുമ്പസാരത്തിനും കൗണ്‍സലി ങ്ങിനുമുള്ള സൗകര്യമുണ്ട്. ദിവസവും ഉച്ചകഴിഞ്ഞ് മൂന്നിനും പുലര്‍ച്ചെ മൂന്ന് മണിക്കും കുരിശിന്റെ വഴിയും കരുണക്കൊന്തയും നടത്തും. ഒക്ടോബര്‍ 26-ന് അഖണ്ഡ ജപമാല സമര്‍പ്പണം സമാപിക്കും.
ലോകസമാധാനം, കുടുംബ വിശുദ്ധീകരണം എന്നീ പ്രത്യേക നിയോഗങ്ങളോടെയാണ് ഈ വര്‍ഷത്തെ അഖണ്ഡ ജപമാല സമര്‍പ്പണം നടത്തുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *