Follow Us On

16

September

2024

Monday

മാലിന്യ കൂമ്പാരങ്ങളില്‍ പൊലിയുന്ന ജീവന് ആര് ഉത്തരം പറയും? കാമ്പയിനുമായി കെസിവൈഎം

മാലിന്യ കൂമ്പാരങ്ങളില്‍ പൊലിയുന്ന ജീവന് ആര് ഉത്തരം പറയും? കാമ്പയിനുമായി കെസിവൈഎം
മാനന്തവാടി: മാലിന്യ കൂമ്പാരങ്ങളില്‍ പൊലിയുന്ന ജീവന് ആര് ഉത്തരം പറയും  എന്ന ചോദ്യവുമായി കെസിവൈഎം മാനന്തവാടി രൂപത സ്റ്റേറ്റ്‌മെന്റ് കാമ്പയിന്‍ ആരംഭിച്ചു. വ്യ ക്തിപരമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ സാമൂഹ്യ മാധ്യമ പോസ്റ്ററുകള്‍ പങ്കുവെച്ചുകൊണ്ടാണ് യുവജനങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നത്. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രദേശത്ത് ഉണ്ടായ ദുരന്തത്തെ മുന്‍നിര്‍ത്തിയാണ് കാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
 മാലിന്യ സംസ്‌കരണത്തില്‍ ഭരണ സംവിധാനങ്ങള്‍ക്കുള്ള ഉത്തരവാദിത്വത്തെ ഓര്‍മപ്പെടുത്തിയും മാലിന്യ വിമുക്ത സമൂഹത്തിന് ആഹ്വാനം ചെയ്തുമാണ് മാനന്തവാടി രൂപതയിലെ യുവജനങ്ങള്‍ പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചതെന്ന് കെസിവൈഎം രൂപതാ പ്രഡിഡന്റ്  ജിഷിന്‍ മുണ്ടക്കത്തടത്തില്‍ പറഞ്ഞു. പ്രതിഷേധത്തോടൊപ്പം ബോധവല്‍ക്കരണവും ഇതുകൊണ്ട് ലക്ഷ്യംവയ്ക്കുന്നുണ്ടെന്നും വരുന്ന ഓഗസ്റ്റ് മാസത്തില്‍ ഗ്രീന്‍ ഫ്യൂച്ചര്‍ പദ്ധതിക്ക് രൂപതാ തലത്തില്‍ ആരംഭംകുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രൂപതാ ഡയറക്ടര്‍ ഫാ. സന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ വര്‍ഗീസ് തെക്കേമുറിയില്‍, സെക്രട്ടറിമാരായ അലീഷ ജേക്കബ് തെക്കിനാലില്‍, ഡെലിസ് സൈമണ്‍ വയലുങ്കല്‍, രൂപത കോ-ഓര്‍ഡിനേറ്റര്‍ ജോബിന്‍ തടത്തില്‍, ട്രഷറര്‍ ജോബിന്‍ തുരുത്തേല്‍, ആനിമേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ജോസ് എസ്.എച്ച് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?