Follow Us On

23

November

2024

Saturday

കെയ്‌റോസ് കോണ്‍ക്ലേവ് 2024

കെയ്‌റോസ് കോണ്‍ക്ലേവ് 2024
അങ്കമാലി: കെയ്‌റോസ് കോണ്‍ക്ലേവ് 2024 കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. മറ്റുള്ളവര്‍ക്ക് സ്വീകാര്യപ്രദമായ രീതിയില്‍ ആശയങ്ങള്‍ കൈമാറാന്‍ കെയ്‌റോസിന് സാധിക്കുന്നതില്‍ ബിഷപ്പ് അഭിനന്ദനം അറിയിച്ചു. കഴിഞ്ഞ ഒക്‌റ്റോബറില്‍ നടന്ന സിനഡില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞ ആശയത്തെ അദ്ദേഹം വിവരിച്ചു. ‘ഇന്ന് ഒരു പുതിയ ഭൂഖണ്ഡം രൂപപ്പെട്ടിരിക്കുന്നു. അത് ഡിജിറ്റല്‍ കോണ്ടിനെന്റ് ആണ്. കൂടുതല്‍ ജനവാസമുള്ള ഈ പുതിയ ഭൂഖണ്ഡത്തിലേക്കു മിഷനറിമാരെ നമുക്ക് അയക്കണം. ഡിജിറ്റല്‍ കോണ്ടിനെന്റിനെ കീഴടക്കാന്‍ വ്യത്യസ്തമായ ആശയങ്ങള്‍ കൊണ്ടും പുതുമകള്‍ കൊണ്ടും കെയ്‌റോസിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സത്യത്തിനു എതിരെ നില്‍ക്കുന്നവരെ എതിര്‍ത്താല്‍ അവരെ മോശമായി സമൂഹത്തില്‍ ഇകഴ്ത്തുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഉറച്ച നിലപാടുകളോടെ സത്യത്തിനു വേണ്ടി നിലകൊള്ളാന്‍ ക്രൈസ്തവ മാധ്യമങ്ങള്‍ക്കു കടമയുണ്ടെന്നു മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു. ക്രിസ്തുവിന്റെ സ്‌നേഹവും ക്ഷമയും ആരെയും ആകര്‍ഷിക്കുന്നതാണ്. രാഷ്ട്രീയ മത വിശ്വാസങ്ങള്‍ക്കപ്പുറത്ത് അത് അനേകരെ ആകര്‍ഷിച്ചിട്ടുമുണ്ട്. ക്രിസ്തുവിന്റെ സ്‌നേഹവും ക്ഷമയും പങ്കുവെക്കുന്നതില്‍ അതിനു ഉത്തരവാദിത്തപെട്ടവര്‍ ഇന്ന് പലപ്പോഴും പാരാജയപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെയ്‌റോസ് മീഡിയ ഡയറക്ടര്‍ ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍ കെയ്‌റോസ് പ്രവര്‍ത്തന മേഖലകളെ കുറിച്ച് വിവരിച്ചു. നന്മയില്‍ വളരുവാന്‍ നല്ല വായന വളര്‍ത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം വ്യക്തമാക്കി. കെയ്‌റോസ് ബഡ്സിനു ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ ലഭിക്കുന്ന പ്രചാരം അത്ഭുതപ്പെടുത്തുന്നതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെയ്‌റോസ് മലയാളം ചീഫ് എഡിറ്റര്‍ അഡ്വ. ജോണ്‍സണ്‍ ജോസ് ആമുഖ പ്രഭാഷണം നടത്തി.
ഫാ. മനോജ് ഒഎഫ്എം ക്യാപ്‌ന്റെ നേതൃത്വത്തില്‍ ദിവ്യബലിയോടെയാണ് കോണ്‍ക്ലേവ് ആരംഭിച്ചത്. ജീസസ് യൂത്ത് ഇന്റര്‍നാഷ്ണല്‍ കോ-ഓഡിനേറ്റര്‍ ഡോ. മിഥുന്‍ പോള്‍, നാഷണല്‍ കോ-ഓഡിനേറ്റര്‍ പി.ജെ ജസ്റ്റിന്‍, കേരള കോ-ഓര്‍ഡിനേറ്റര്‍ മാത്യു,  അഡ്വ. റൈജു വര്‍ഗീസ്, ഫാ. ഷിബു ഒസിഡി, ഫാ. ആന്റണി വട്ടപ്പറമ്പില്‍, സിസ്റ്റര്‍ ജിയ എംഎസ്‌ജെ, സിസ്റ്റര്‍ ദിവ്യാ മാത്യു, സി.എ സാജന്‍, സുജ സിജു, ആന്റോ. എല്‍. പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 60 പേരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്തത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?