പുല്‍പ്പള്ളി: ധന്യന്‍ മാര്‍ ഇവാനിയോസ് പിതാവിന്റെ എഴുപത്തിയൊന്നാം ഓര്‍മയാചരണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുല്‍പ്പള്ളി വൈദിക ജില്ലയുടെ നേതൃത്വത്തില്‍ വിപുലമായി സംഘടിപ്പിച്ചു. മേഖലയിലെ ഏഴു ദൈവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പുല്‍പ്പള്ളി സെന്റ് ജോര്‍ജ് തീര്‍ത്ഥാടന ദൈവാലയത്തില്‍ ഒത്തുചേര്‍ന്ന് സമൂഹ ബലി അര്‍പ്പിച്ചതിനോടൊപ്പം അനുസ്മരണ ചടങ്ങുകളും നടത്തി. തുടര്‍ന്ന് പുല്‍പ്പള്ളി പഴശിരാജാ കോളേജിലേക്ക് നടത്തിയ പദയാത്രയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
മേഖല പ്രോട്ടോ വികാരി ഫാ. വര്‍ഗീസ് കൊല്ലമാവുടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുത്തൂര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. എല്‍ദോ പുത്തന്‍ കണ്ടത്തില്‍ കോറെപ്പിസ്‌കോപ്പ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. മാത്യു മുണ്ടക്കൊടിയില്‍ കോറെപ്പിസ്‌കോപ്പ, ഫാ. ചാക്കോ ചേലാംപറമ്പത്ത്, ഫാ. കുര്യാക്കോസ് പൂവത്തും കുന്നേല്‍ എന്നിവര്‍ സമൂഹ ബലിയില്‍ സഹകാര്‍മികരായിരുന്നു.
ജെയിംസ് വര്‍ഗീസ്, ജോയി, ഷോബിന്‍ മാത്യു, അഞ്ജിത റെജി, വത്സാ ചാക്കോ ഷജില്‍, സലീല്‍ പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *