Follow Us On

18

June

2025

Wednesday

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സമാപിച്ചു
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മുടെ തിരുനാളിന് വിശ്വാസിസാഗരം സാക്ഷിയായി സമാപനം. പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ഭക്തജനപ്രവാഹം രാത്രി വൈകിയും തുടര്‍ന്നു. പത്തുദിവസത്തെ തിരുനാളിന് രാത്രി 9.30-നുള്ള വിശുദ്ധ കുര്‍ബാനയോടെയാണ് സമാപനമായത്.
ഉച്ചയ്ക്ക് തിരുസ്വരൂപം വഹിച്ച് നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിച്ചു. രാവിലെ ഏഴിന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി.
പ്രധാന തിരുനാള്‍ ദിവസമായ ഇന്നലെ രാവിലെ 4.45-ന് തീര്‍ത്ഥാടനകേന്ദ്രത്തിലെ വൈദികര്‍ ഒരുമിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?