ആലുവ: വയനാട്ടിലെ സമാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റും കോഴിക്കോട് രൂപതാധ്യക്ഷനുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. പ്രകൃതിദുരന്തങ്ങള്‍ ശമിക്കുവാന്‍ എല്ലാ ദൈവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്ന് ഡോ. ചക്കാലയ്ക്കല്‍ നിര്‍ദേശിച്ചു.
ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രാദേശിക ഭരണസംവിധാനങ്ങളോടും കോഴിക്കോട് രൂപതയോടും ചേര്‍ന്നുനിന്നുകൊണ്ട് സാധ്യമായ എല്ലാ സഹായസഹകരണങ്ങളും നല്കുവാനും എല്ലാവരും തയാറാകണം. ദുരന്തബാധിതര്‍ക്കാവശ്യമായ ഭൗതിക സഹായങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് രൂപത വികാരി ജനറല്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍ (08884894750), സാമൂഹ്യസേവന വിഭാഗമായ ജീവന ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡ് വടക്കേതുണ്ടില്‍ (9995272729), മേപ്പാടി വികാരി ഫാ. സണ്ണി അബ്രഹാം (9645677849) എന്നിവരുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്നും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *