Follow Us On

22

September

2024

Sunday

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സീറോമലബാര്‍ സഭ കൂടെയുണ്ട്: മാര്‍ റാഫേല്‍ തട്ടില്‍

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സീറോമലബാര്‍ സഭ കൂടെയുണ്ട്: മാര്‍ റാഫേല്‍ തട്ടില്‍
കാക്കനാട്: വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും സീറോമലബാര്‍സഭ കൂടെയുണ്ടാകുമെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതീവ ദുഷ്‌ക്കരമാണെങ്കിലും ത്വരിതഗതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോട് ഇടവകകളും രൂപതകളും ഭക്തസംഘടനകളും സാമൂഹ്യസേവനപ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മാര്‍ തട്ടില്‍ അഭ്യര്‍ത്ഥിച്ചു. ദുരന്തത്തിന് ഇരയാവര്‍ക്ക് സമാശ്വാസം പകരാനുള്ള സര്‍ക്കാര്‍ നടപടികളോട് സീറോമലബാര്‍സഭ പൂര്‍ണ്ണമായും സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വീടുകളും കൃഷിയിടങ്ങളും നഷ്ടമാകുകയും ജീവനോപാദികള്‍ ഇല്ലാതാകുകയും ചെയ്തവര്‍ക്കായി സീറോമലബാര്‍ സഭയുടെ സാമൂഹ്യസേവന പ്രസ്ഥാനമായ സ്പന്ദന്റെ നേതൃത്വത്തില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തും. ദുരിത ബാധിതര്‍ക്ക് ആവശ്യമായ ഭൗതിക സഹായങ്ങള്‍ എത്തിക്കുന്നതിനും ദുരിതമേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും നമുക്ക് ഔദാര്യപൂര്‍വ്വം ഒന്നിച്ചുനില്‍ക്കാമെന്നും മേജര്‍ ആര്‍ച്ചുബിഷപ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?