Follow Us On

17

June

2025

Tuesday

ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന് സഹായം ആവശ്യപ്പെട്ട് മാര്‍ ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന് സഹായം ആവശ്യപ്പെട്ട്   മാര്‍ ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വിലങ്ങാട് മലയോരമേഖലയുടെ ദുരിതം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം.
ഇന്നലെ രാവിലെ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍വച്ചാണ് രൂപതാ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് കര്‍ഷകരുടെ ആശങ്കകള്‍ അറിയിച്ചത്. വിലങ്ങാട്ടെ ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെപ്പറ്റിയും മാര്‍ ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.
മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, മുഹമ്മദ് റിയാസ്, വി.എന്‍ വാസവന്‍ എന്നിവരും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടായിരുന്നു. മന്ത്രിമാരുടെ സംഘം വിലങ്ങാട് സന്ദര്‍ശിച്ച് സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?