കാക്കനാട്: സീറോ മലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. പാലാ രൂപതയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന അസംബ്ലിയുടെ വിജയകമായ നടത്തിപ്പിനുവേണ്ട ക്രമീകരണങ്ങള്‍ അസംബ്ലി കമ്മിറ്റി കണ്‍വീനര്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ചെയ്തുകൊണ്ടിരിക്കുന്നു.
അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ പ്രമേയം ‘കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോ മലബാര്‍ സഭയില്‍’ എന്നതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി വിശ്വാസരൂപീകരണത്തിന്റെ നവീകരണം, സുവിശേഷപ്രഘോഷണത്തിലെ അല്മായ പങ്കാളിത്തം, സീറോ മലബാര്‍ സമുദായ ശാക്തീകരണം എന്നീ മൂന്നു വിഷയങ്ങള്‍ അസംബ്ലിയുടെ പ്രത്യേക വിചിന്തനത്തിന് വിഷയമാകും.
മേജര്‍ ആര്‍ച്ചുബിഷപ് അധ്യക്ഷനായുള്ള സഭ മുഴുവന്റെയും ആലോചനാ യോഗമാണ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി. 80 വയസില്‍ താഴെയുള്ള മെത്രാന്മാരും വൈദിക-സമര്‍പ്പിത അല്മായ പ്രതിനിധികളുമടങ്ങിയ 360 അംഗങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *