Follow Us On

25

November

2024

Monday

ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച്;  ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തൃശൂര്‍: കേരളത്തില്‍ ആദ്യമായി നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കാത്തലിക് ബിഷപ്‌സ് കൗ ണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ കാരിസ് ഇന്ത്യയുടെ മുഖ്യസംഘാടനത്തില്‍ ഓഗസ്റ്റ് 10-നാണ് തൃശൂരില്‍ പ്രോ-ലൈഫ് മഹാസമ്മേളനവും മാര്‍ച്ചും നടക്കുന്നത്. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍, കെസിബിസി പ്രോ-ലൈഫ് സമിതി, തൃശൂര്‍ അതിരൂപത ഫാമിലി അപ്പസ്തലേറ്റ്, അതിരൂപത പ്രോ-ലൈഫ് സമിതി എന്നിവ സംയുക്തമായാണ് ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന് നേതൃത്വം നല്‍കുന്നത്.

കേരളത്തിനുപുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികളും കേരളത്തില്‍നിന്നുള്ള 1000 പ്രതിനിധികളും ഓഗസ്റ്റ് പത്തിന് രാവിലെ നടക്കുന്ന സെമിനാറില്‍ സംബന്ധിക്കും. 11. 15ന് വിവിധ ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് 1.30 ന് ജീവന്റെ മൂല്യം ഉയര്‍ത്തി കാണിക്കുന്ന നാടകവും രണ്ടിന് പൊതുസമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ജീവന്‍ സംരക്ഷണറാലിയില്‍ പതിനായിരത്തോളംപേര്‍ അണിനിരക്കും. റാലിക്കുശേഷം ജീവ സംരക്ഷണത്തിനായുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം സമര്‍പ്പണവും അടുത്ത വര്‍ഷത്തെ മാര്‍ച്ച് ഫോര്‍ ലൈഫിനായുള്ള പതാക കൈമാറ്റവും മ്യൂസിക് ഷോയും നടക്കും.

ഇന്ത്യാസ് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ ഭാഗമായി, പിറക്കാതെപോയ പൈതങ്ങള്‍ക്കായി തൃശൂര്‍ ഡോളേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ സ്മാരകം ഒരുങ്ങുന്നുണ്ട്. 12 അടി ഉയരവും മൂന്നടി വീതിയുമുള്ള, കൈക്കുമ്പിളിലെ ഗര്‍ഭസ്ഥശിശുവിന്റെ രൂപമാണ് ബസിലിക്ക റെക്ടര്‍ ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്തിന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തില്‍ തയാറാക്കുന്നത്.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഫാ. ഡെന്നി താണിക്കല്‍, ജനറല്‍ കണ്‍വീനര്‍ ജെയിംസ് ആഴ്ചങ്ങാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്മാരകം സന്ദര്‍ശിച്ച് പണിയുടെ പുരോഗതി വിലയിരുത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?