ബാംഗ്ലാദേശിൽ സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയ നടപടികളിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്ന് സാമൂഹ്യ രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്ക്കുന്ന അന്നാട്ടിൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് കത്തോലിക്കാസഭയുടെ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ പ്രാദേശിക ഘടകത്തോട് ഇറ്റലിയിലെ കാരിത്താസ് സംഘടന കൈകോർക്കുന്നു.
ബംഗ്ലാദേശിൽ ഇതിനു മുമ്പ് ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയ പ്രകൃതിദുരന്ത വേളകളിയും ഇറ്റിലിയിലെ കാരിത്താസ് സംഘടന സംഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാ ദേശിലെ ഇപ്പോഴത്തെ അതിലോലമായ സ്ഥിതിഗതികൾ സശ്രദ്ധം വീക്ഷിക്കുന്ന ഇറ്റലിയിലെ കാരിത്താസ് സംഘടന അന്നാട്ടിൽ പൊതുനന്മ ലക്ഷ്യം വച്ചുകൊണ്ട് പ്രശ്നപരിഹൃതിക്കായി നേരിട്ടു പ്രവർത്തിക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.
ജൂലൈ 15-നു ശേഷം ബംഗ്ലാദേശിൽ കലാപം അഞ്ഞൂറിലേറെപ്പേരുടെ ജീവനപഹരിക്കുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *