Follow Us On

22

September

2024

Sunday

തലശേരി അതിരൂപതയിലെ യുവവൈദികന്‍ ഷോക്കേറ്റ് മരിച്ചു

തലശേരി അതിരൂപതയിലെ യുവവൈദികന്‍ ഷോക്കേറ്റ് മരിച്ചു
തലശേരി: തലശേരി അതിരൂപതാംഗവും കാസര്‍ഗോഡ് ജില്ലയിലെ മുള്ളേരിയ, ദേലംപാടി പള്ളികളുടെ വികാരിയുമായ  ഫാ.  മാത്യു (ഷിന്‍സ്) കുടിലില്‍ (29) ഷോക്കേറ്റ് മരിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയ കൊടിമരം ഇന്നലെ (ഓഗസ്റ്റ് 15) വൈകുന്നേരം അഴിച്ചുമാറ്റുമ്പോള്‍ ഹൈവോള്‍ട്ടേജ് ലൈനില്‍ നിന്നും ഷോക്ക് ഏല്ക്കുകയായിരുന്നു.
മുള്ളേരിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എടൂര്‍ ഇടവകാംഗമായ ഫാ. ഷിന്‍സ് മൂന്നു വര്‍ഷം മുന്‍പാണ് തിരുപ്പട്ടം സ്വീകരിച്ചത്. മൃതസംസ്‌കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് തലശേരി അതിരൂപതാ ചാന്‍സലര്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?