Follow Us On

30

October

2024

Wednesday

സെപ്റ്റംബര്‍ 15 -ന് ഗ്രേറ്റ് ബ്രിട്ടനില്‍ എസ്എംവൈഎം എപ്പാര്‍ക്കിയല്‍ യുവജനസംഗമം

സെപ്റ്റംബര്‍ 15 -ന് ഗ്രേറ്റ് ബ്രിട്ടനില്‍ എസ്എംവൈഎം എപ്പാര്‍ക്കിയല്‍  യുവജനസംഗമം

‘ഹന്‍ദൂസ’ (സന്തോഷം) എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടന്റെ സീറോ മലബാര്‍ എപ്പാര്‍ക്കിയല്‍ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ യുവജന സംഗമം നടത്തുന്നു. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് സംഗമം. സ്ഥലം: ദി ഹാംഗര്‍, പിയേഴ്‌സണ്‍ സ്ട്രീറ്റ്, വോള്‍വര്‍ഹാംപ്ടണ്‍, WV2 4HP
സീറോമലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് സ്രാമ്പിക്കലും യുവജനങ്ങളെ അഭിസംബോധന ചെയും. മ്യൂസിക് ബാന്‍ഡ്, ആരാധന, വിശുദ്ധ കുര്‍ബാന, പ്രഭാഷണം : ബ്രെന്‍ഡന്‍ തോംസണ്‍, യുകെ പ്രോഗ്രാം ഡയറക്ടര്‍ – വേഡ് ഓണ്‍ ഫയര്‍, ഉച്ച ഭക്ഷണം, ബാന്‍ഡിന്റെ ഡിജെ, രൂപതയിലുടനീളമുള്ള 1500 യുവജനങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം എന്നിവയാണ് സംഗമത്തോടനുബന്ധിച്ച് ക്രമീകരിക്കുന്നത്. യുവജനങ്ങള്‍ക്ക് അവരുടെ വിശ്വാസത്തെ ആഴപ്പെടുത്താനും സമൂഹത്തിന്റെ സന്തോഷം അനുഭവിക്കാനും യേശുക്രിസ്തുവിലേക്ക് അടുക്കാനുമുള്ള ഒരു അതുല്യ അവസരമാണ് ഈ സംഗമമെന്ന് സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക,

https://forms.gle/sDw2o4m3Bh8zmLAs5

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?