വാര്‍സോ: ഭയപ്പെട്ട് ഓടിയൊളിക്കാതെ ക്രിസ്തുവിന്റെ കുരിശിന് ചുവട്ടില്‍ തന്നെ നില്‍ക്കുന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസിയുടെ ലക്ഷണമെന്ന് കര്‍ദിനാള്‍ ഗെര്‍ഹാര്‍ഡ് മുള്ളര്‍.
പോളണ്ടിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പിക്കറി സ്ലാസ്കിയിലേക്ക് നടന്ന സ്ത്രീകളുടെ തീര്‍ത്ഥാടനത്തിന്റെ സമാപനത്തില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. 17 ാം നൂറ്റാണ്ടില്‍ മറിയത്തിനായി സമര്‍പ്പിച്ച ഈ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് മേയ് മാസത്തില്‍ പുരുഷന്മാരും ഓഗസ്റ്റ് മാസത്തില്‍ സ്ത്രീകളും തീര്‍ത്ഥാടനം നടത്തി വരുന്നു.
സഭ ഒരു ആത്മീയ സ്പാ അല്ലെന്നും സുവിശേഷവത്കരണത്തിനായാണ് സഭ നിലകൊള്ളുന്നതെന്നും തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന കാറ്റോവീസ് അതിരൂപത മെട്രോപ്പോളിറ്റന്‍ ആര്‍ച്ചുബിഷപ് അഡ്രിയാന്‍ ഗാള്ബാസ് പറഞ്ഞു. ‘ഞാനാണ് സഭ. അതുകൊണ്ട് ഞാന്‍ പോകുന്നു’ എന്നതായിരുന്നു തീര്‍ത്ഥാടനത്തിന്റെ പ്രമേയം.
പിക്കറി സ്ലാസ്കിയിലേക്ക് തീര്‍ത്ഥാടനം നടത്തിയ പതിനായിരക്കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും അനുസ്മരിച്ചുകൊണ്ട് കുടുംബത്തിലും സമൂഹത്തിലും സന്തോഷത്തോടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ആഹ്വാനം ചെയ്തിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *