കറാച്ചി: വിവിധ മതങ്ങളില്‍പ്പെട്ട ആളുകള്‍ക്കിടയില്‍ സമാധാനം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അംഗീകാരമായി പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ‘താംഗാ ഇ ഇംതിയാസ്’ അവാര്‍ഡ് കറാച്ചി ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് കര്‍ദ്ദിനാള്‍ ജോസഫ് കൗട്ട്‌സിന്. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ക്ക് 104 വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. പാക്കിസ്ഥാനില്‍ മികച്ച സേവനം ചെയ്ത വിദേശ പൗരന്മാര്‍ക്കും ഇത് നല്‍കാറുണ്ട്.
വിവിധ മത സമൂഹങ്ങള്‍ക്കിടയില്‍ സംവാദം വളര്‍ത്തുന്നതിനും സാമൂഹിക ക്ഷേമവും ന്യൂനപക്ഷ അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലും കര്‍ദ്ദിനാള്‍ കൗട്ട്‌സിന്റെ ശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു. പാക്കിസ്ഥാനിലുടനീളം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
‘മനുഷ്യരാശിക്കുള്ള അദ്ദേഹത്തിന്റെ സേവനവും വ്യത്യസ്ത വിശ്വാസങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിലെ അദ്ദേഹത്തിന്റെ പങ്കും എല്ലാ പാകിസ്ഥാനികള്‍ക്കും പ്രചോദനമാണ്,’ രാജ്യത്തിന്റെ സമാധാനത്തിലും സമൃദ്ധിയിലും കര്‍ദിനാളിന്റെ സ്വാധീനം എടുത്തുകാണിച്ചുകൊണ്ട് പ്രസിഡന്റ് സര്‍ദാരി പറഞ്ഞു. അവാര്‍ഡ് ദാന ചടങ്ങ് 2025 മാര്‍ച്ച് 23ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *