Follow Us On

23

September

2024

Monday

പരിസ്ഥിതിലോലം; മാപ്പുകള്‍ പ്രസിദ്ധീകരിക്കണം

പരിസ്ഥിതിലോലം; മാപ്പുകള്‍ പ്രസിദ്ധീകരിക്കണം
പാലക്കാട്: പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും  ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കാനും കര്‍ഷകരുടെ ആശങ്ക പരിഹരിക്കുവാനും സംസ്ഥാന പരിസ്ഥിതി വകുപ്പ് വ്യക്തമായ മാപ്പുകള്‍ പ്രസിദ്ധീകരിക്കണമെന്ന് പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ആവശ്യപ്പെട്ടു.
രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴയില്‍ നടത്തിയ സംയുക്ത കര്‍ഷക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം പുറപ്പെടുവിച്ച അഞ്ചാം കരട് പട്ടികയില്‍ ജില്ലയിലെ 14 വില്ലേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് കര്‍ഷക സംഘട നകളുടെ പങ്കാളിത്തത്തോടെ അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ തയ്യാറാക്കിയ ഭൂപടങ്ങള്‍ കരടു പട്ടികയില്‍ കേന്ദ്രം പരിഗണിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണം. കൃഷിസ്ഥലങ്ങളും മനുഷ്യവാസ പ്രദേശങ്ങളും ഇഎസ് എയില്‍നിന്നും ഒഴിവാക്കുമെന്നുള്ള ഉറപ്പുകളും വിജ്ഞാ പനത്തില്‍ പ്രതിഫലിക്കുന്നില്ലെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ ചൂണ്ടിക്കാട്ടി.
ഗ്രാമസഭകള്‍ ചേര്‍ന്ന് മാപ്പിന്റെ വ്യാപ്തി പരിശോധിക്കാനും പരാതി അറിയിക്കുവാനും അവസരം വേണം. ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും സമ്മേളനം വ്യക്തമാക്കി. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സണ്ണി നെടുമ്പ്രം അധ്യക്ഷനായി. കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ബോബി ബാസ്റ്റിന്‍, സെക്രട്ടറി ജോമി മാളിയേക്കല്‍, കര്‍ഷക സംരക്ഷണ സമിതി പ്രസിഡന്റ് തോമസ് കിഴക്കേക്കര, കിഫാ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര, കെസിവൈഎം സം സ്ഥാന പ്രതിനിധി എബിന്‍ കണിവയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?