Follow Us On

09

June

2025

Monday

ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു

ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു
കോട്ടയം: അധ്യാപക ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി മേഖലയില്‍ സേവനം ചെയ്യുന്ന അധ്യാപകരെയും പരിശീലകരെയും ആദരിച്ചു.
തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
അധ്യാപികയും പ്രഭാഷകയുമായ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണിയേയും, കെഎസ്എസ്എസ് സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി പരിശീലകരെയും സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരെയും ആദരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?