Follow Us On

09

June

2025

Monday

കണ്ണൂര്‍ ഫൊറോന മതാധ്യാപക സെമിനാര്‍

കണ്ണൂര്‍ ഫൊറോന മതാധ്യാപക സെമിനാര്‍
കണ്ണൂര്‍ : കണ്ണൂര്‍ ഫൊറോന മതാധ്യാപക സെമിനാര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി ഓഡിറ്റോറിയത്തില്‍ നടന്നു. കണ്ണൂര്‍ ഫൊറോനയുടെ കീഴിലുളള എട്ട് ഇടവകളില്‍ നിന്നുള്ള മതാധ്യാപകരാണ് ഒരു ദിവസത്തെ പരിശീലന പരിപാടിക്കായി ഒത്തുകൂടിയത്.
കണ്ണൂര്‍ ഫൊറോന വികാരി റവ.ഡോ. ജോയ് പൈനാടത്ത് സെമിനാര്‍  ഉദ്ഘാടനം ചെയ്തു. ഫൊറോന മതബോധന ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ അധ്യക്ഷത വഹിച്ചു. ഫൊറോന സെക്രട്ടറി രതീഷ് ആന്റണി, മതബോധന പ്രധാനാധ്യാപകരായ വര്‍ഗീസ് മാളിയേക്കല്‍, സിസ്റ്റര്‍ റോസ്മിന്‍, പോള്‍ ജോണ്‍, അനീഷ ബോബന്‍, ജെന്‍സണ്‍ ജെയിംസ്, സിസ്റ്റര്‍ എല്‍സി, ഹിമ, അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.
വര്‍ക്കുഷോപ്പില്‍ കൊല്ലം രൂപതയില്‍ നിന്നുള്ള ഫാ. ബിന്നി മേരി ദാസ്, ഫാ. ലിന്റോ എസ് ജെ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?