Follow Us On

22

June

2025

Sunday

ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം

ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം
കോഴിക്കോട്: വിശുദ്ധ മരിയ ഫൗസ്റ്റീനയിലൂടെ വെളിപ്പെടു ത്തപ്പെട്ട ദൈവകരുണയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുകയും പ്രഘോഷിക്കുകയും ദൈവകരുണയ്ക്കായി നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് പുതിയ ആത്മീയ നേതൃത്വം.
 മിനിസ്ട്രിയുടെ രക്ഷാധികാരിയും കോഴിക്കോട് രൂപതാധ്യക്ഷനുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് കോഴിക്കോട് രൂപത കേന്ദ്രത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വച്ച് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പുതിയ ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്ററായി ജോര്‍ജ് ജോസഫിനെ ഡോ. ചക്കാലയ്ക്കല്‍ നിയമിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ വിംഗ് കമാന്‍ഡര്‍ ആയിരുന്ന ജോര്‍ജ് ജോസഫ് ജോലിയില്‍നിന്ന് വിആര്‍എസ് എടുത്തുകൊണ്ട് സമ്പൂര്‍ണ്ണമായി ജീവിതം ദൈവകരുണയ്ക്ക് സമര്‍പ്പിച്ച് ഈ ശുശ്രൂഷയിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.
ഇന്റര്‍നാഷണല്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി നിലവില്‍ മാലദീവ്‌സ് കോ-ഓര്‍ഡിനേറ്ററായ മത്തായി പി ജോണിനെയും, യുഎഇയുടെ കോ-ഓര്‍ഡിനേറ്ററായ സെലിന്‍ പോള്‍സനെയും ബിഷപ് ചക്കാലയ്ക്കല്‍ നിയമിച്ചു. അതോടൊപ്പം പുതിയ ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് ടീം അംഗങ്ങളുടെ പേരുകളും പ്രഖ്യാപിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?