Follow Us On

09

June

2025

Monday

ഹൈറേഞ്ച് മേഖല തീര്‍ത്ഥാടനവും മരിയന്‍ റാലിയും

ഹൈറേഞ്ച് മേഖല തീര്‍ത്ഥാടനവും മരിയന്‍ റാലിയും
കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപതാ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഹൈറേഞ്ച് മേഖല തീര്‍ത്ഥാടനവും മരിയന്‍ റാലിയും   ഉപ്പുതറയില്‍ നടന്നു. മലനാടിന്റെ മാതൃദൈവാലയമായ ഉപ്പുതറ പള്ളിയിലേക്ക് നടന്ന തീര്‍ഥാടനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ഹൈറേഞ്ച് മേഖലയിലെ 5 ഫൊറോനാകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.
 ഉപ്പുതറ യൂദാ തദേവൂസ് കപ്പേളയുടെ മുമ്പില്‍നിന്ന് ആരംഭിച്ച മരിയന്റാലി ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. രൂപത ചെറുപുഷ്പ മിഷന്‍ലീഗ് വൈസ് പ്രസിഡന്റ് നോറ ആലാനിക്കല്‍ പതാക ഏറ്റുവാങ്ങി.
ഉപ്പുതറ ഫൊറോന ഡയറക്ടര്‍ ഫാ. വര്‍ഗീസ് പൊട്ടുകുളം, സിസ്റ്റര്‍ റിറ്റ മരിയ എഫ്‌സിസി, രൂപത ഭാരവാഹികളായ ഡിയോണ്‍ കൊന്നയ്ക്കല്‍, ഇവാനിയ മണ്ണഞ്ചേരി, അരുണ്‍ പോള്‍ കോട്ടക്കല്‍, ജോബിന്‍ വരിക്കമാക്കല്‍, അലന്‍ ജോളി പടിഞ്ഞാറേക്കര, മാത്യൂസ് മടുക്കക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി. പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധരുടെയും മാലാഖമാരുടെയും വേഷങ്ങള്‍ ധരിച്ച കുട്ടികള്‍ റാലിക്ക് അഴകേകി.
 മരിയന്റാലി ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയില്‍ എത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോ സിന്‍ചില്ലൂസ് ഫാ.ജോസഫ് വെള്ളമറ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, ഫൊറോന ഡയറക്ടര്‍മാരായ ഫാ. തോമസ് കണ്ടത്തില്‍, ഫാ. ലൂക്ക തെക്കേമഠത്തിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
 ഉപ്പുതറ പള്ളി വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ നന്ദി പറഞ്ഞു. ഉപ്പുതറ സെന്റ് മേരീസ് ഇടവക ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?