മാഡ്രിഡ്/സ്‌പെയിന്‍: മതവികാരം വ്രണപ്പെടുത്തുന്നത് കുറ്റമല്ലാതാക്കുകയും സ്വവര്‍ഗാനുരാഗവും ലിംഗമാറ്റവും പോലുള്ള കാര്യങ്ങള്‍ക്ക് എതിരായി സംസാരിക്കുന്നത് വിദ്വേഷക്കുറ്റമാക്കുകയും ചെയ്യുന്ന സ്പാനിഷ് ഗവണ്‍മെന്റിന്റെ പുതിയ ‘ആക്ഷന്‍ പ്ലാന്‍’ നിരാകരിക്കുന്നതായി സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് തലവന്‍ ആര്‍ച്ചുബിഷപ് ലൂയിസ് അര്‍ഗുയെല്ലോ.
മതവിശ്വാസികളുടെ വിശ്വാസസംഹിതയെയോ ആചാരങ്ങളെയോ പരസ്യമായി വാക്കിലൂടെയോ എഴുത്തിലൂടെയോ അവഹേളിക്കുന്നത് കുറ്റമല്ലാതാക്കാനുള്ള നിര്‍ദേശമാണ് പുതിയ ആക്ഷന്‍ പ്ലാനിലുള്ളത്.
അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലും ക്രിയാത്മകതയുടെ മറവിലും ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് തടയുന്നതിനായി ഉപയോഗിച്ചുകൊണ്ടിരുന്ന നിയമം അസാധുവാക്കുന്നത് വിശ്വാസികളുടെ നേര്‍ക്കുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ക്രൈസ്തവ അഭിഭാഷകരുടെ സംഘടന പ്രതികരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *