Follow Us On

23

November

2024

Saturday

കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സാഹചര്യം ഒരുക്കണം

കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സാഹചര്യം ഒരുക്കണം
സുല്‍ത്താന്‍ ബത്തേരി: കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിച്ച് കര്‍ഷകര്‍ക്കു അന്തസോടെ ജീവിക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്.
പരിതാപകരമാണ് കര്‍ഷകരുടെ ഇന്നത്തെ അവസ്ഥ. ജീവനക്കാര്‍ക്ക് അനുകൂല്യങ്ങളും ഉത്സവബത്തയും നല്‍കാന്‍ ഉത്സാഹിക്കുന്ന ഭരണാധികാരികളുടെ കര്‍ഷകരോടുള്ള സമീപനം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
വയനാടിനുവേണ്ടി ലോകം മുഴുവനുള്ള മലയാളികളില്‍നിന്നു സഹായം ഒഴുകുമ്പോള്‍ അവഗണിക്കപ്പെട്ടുപോകുന്ന ജില്ലയിലെ കര്‍ഷകരുടെ അവസ്ഥയെ ഉത്തരവാദിത്വപ്പെട്ടവര്‍ കാണാതിരി ക്കുന്നതു നീതിയല്ല. 2021 മുതല്‍ കാലവര്‍ഷത്തിലുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. പല കുടുംബങ്ങളും നിത്യവൃത്തിക്ക് വഴികാണാതെ ഉഴലുകയാണ്. സഹകരണ ബാങ്കുകളിലെ പലിശ സബ്സിഡി സര്‍ക്കാര്‍ ഒഴിവാക്കി. വായ്പയെടുത്തവര്‍ മുഴുവന്‍ പലിശയും അടയ്ക്കേണ്ട സ്ഥിതിയാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കാര്‍ഷിക പ്രതിസന്ധിക്ക് മന്ത്രിമാരെ നേരില്‍ക്കണ്ടും നവകേരള സദസ് വഴിയും പരാതികള്‍ നല്‍കിയെങ്കിലും ഫലമില്ല. കര്‍ഷക കടാശ്വാസ കമ്മീഷന്‍ നോക്കുകുത്തിയായി. കര്‍ഷക രോടുള്ള ചിറ്റമ്മനയം സര്‍ക്കാര്‍ തിരുത്തണം. കൃഷിക്കാര്‍ക്ക് സമൂഹത്തില്‍ അന്തസോടെ ജീവിക്കാന്‍ സര്‍ക്കാര്‍ അടിയന്തി രമായി ഇടപെടണമെന്നു മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?