Follow Us On

08

June

2025

Sunday

മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ വാര്‍ഷികം 19ന്

മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ വാര്‍ഷികം 19ന്
ചിക്കാഗോ:  ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതയുടെ  രണ്ടാം വാര്‍ഷികാഘോഷങ്ങള്‍  ഒക്ടോബര്‍ 19ന് ഓണ്‍ലൈനായി നടക്കും. ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ അധ്യക്ഷത വഹിക്കും. മിഷന്‍ ലീഗ് രൂപതാ ജനറല്‍ സെക്രട്ടറി ടിസണ്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, വൈസ് പ്രസിഡന്റ് ജിമ്മിച്ചന്‍ മുളവന എന്നിവര്‍ പ്രസംഗിക്കും.
ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് രണ്ട് വര്‍ഷം മുന്‍പാണ് ചിക്കാഗോ രൂപതാതലത്തില്‍ സംഘടന ഉദ്ഘാടനം  ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷകാലംകൊണ്ട് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് മിഷന്‍ ലീഗിന് അമേരിക്കയില്‍ ഉണ്ടായത്. ചിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും തന്നെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും വൈവിധ്യമാര്‍ന്ന വിവിധ പരിപാടികള്‍ യൂണിറ്റ് തലത്തില്‍ സംഘടിപ്പിക്കുകയും ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?