Follow Us On

23

November

2024

Saturday

നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണം

നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണം
കോതമംഗലം: വഖഫ് ഭേദഗതി വിഷയത്തില്‍ കേരള നിയമസഭയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് കോതമംഗലം രൂപത ജാഗ്രതാ സമിതി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കേരള നിയമസഭ ഐകണ്‌ഠ്യേന പ്രമേയം പാസാക്കിയെന്ന വാര്‍ത്ത കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണെന്ന് ജാഗ്രതാ സമിതി ഡയറക്ടര്‍ ഫാ. ജേക്കബ് റാത്തപ്പിള്ളില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വഖഫ് നിയമത്തിലെ അപാകതകള്‍ നിറഞ്ഞതും നീതിരഹിതവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശ്ലാഘിക്കുന്നുവെന്ന് പറഞ്ഞ ജാഗ്രതാസമിതി, കേരള നിയമസഭാംഗങ്ങള്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വഖഫ് നിയമത്തിന്റെ പിന്‍ബലത്തില്‍ വിലകൊടുത്തു വാങ്ങിയ ഭൂമിയില്‍ അന്യരാക്കപ്പെടുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന മനുഷ്യരെ കണ്ടില്ലെന്നു നടിക്കുന്നത് പക്ഷാപാതപരമാണ്.
ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ ജനങ്ങള്‍ക്കെല്ലാം തുല്യമാണെന്നിരിക്കേ, അതിന്മേലുള്ള കടന്നുകയറ്റം കണ്ടില്ലെന്നു നടിക്കുന്ന നിയമസബാംഗങ്ങള്‍ നിയമസംഹിതയെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ സമീപനമെന്ന് പൊതുസമൂഹം സംശയിച്ചാല്‍ തെറ്റു പറയാനാകില്ല.
ജനദ്രോഹപരമായ ഇത്തരം സമീപനങ്ങളെ കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും വഖഫ് നിയമത്തില്‍ കാലാനുസൃതവും നീതിപൂര്‍വകവുമായ ഭേദഗതി വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?