Follow Us On

24

October

2024

Thursday

മുനമ്പം ഭൂമി പ്രശ്‌നം; സര്‍ക്കാര്‍ ഇടപെടണം: കെഎല്‍സിഎ

മുനമ്പം ഭൂമി പ്രശ്‌നം; സര്‍ക്കാര്‍ ഇടപെടണം: കെഎല്‍സിഎ
കണ്ണൂര്‍: മുനമ്പം കടപ്പുറത്ത് സ്ഥിരതാമസകാരായ 610 കുടുംബങ്ങളുടെ ഭൂമി പ്രശ്‌നത്തിന് ഭരണകൂടങ്ങള്‍ അടിയന്ത രമായി ഇടപെട്ട് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി യോഗം ആവശ്യപ്പെട്ടു.
മുനമ്പത്തുകാര്‍ വിലകൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോര്‍ഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവര്‍ക്കു നേരിടേണ്ടി വന്നിരിക്കുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
കെഎല്‍സിഎ കണ്ണൂര്‍ രൂപതാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ യോഗം ഉദ്ഘാടനം ചെയ്തു. രുപതാ പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, കെഎല്‍സിഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ, രൂപതാ ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ്, ഡിക്‌സണ്‍ ബാബു, റിക്‌സണ്‍ ജോസഫ്, ഫ്രാന്‍സിസ് സി. അലക്‌സ്, ജോയ്‌സ് മെനെസസ്, സുനില്‍ കാഞ്ഞങ്ങാട്, എലിസബത്ത് കുന്നോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?