കാക്കനാട്: സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗമായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.
കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളില്‍പെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങ ളെടുക്കാന്‍ മാര്‍പാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്. കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയാണ് പൗരസ്ത്യസ ഭകള്ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്റ്റ്.
മാര്‍ റാഫേല്‍ തട്ടിലിനെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒന്‍പത് പിതാക്കന്മാര് കൂടി പ്രസ്തുത കാര്യാലയത്തിലെ അംഗങ്ങളായി നിയമിതരായിട്ടുണ്ട്. മേജര്‍ ആര്‍ച്ചുബിഷപ്പിനു നല്‍കിയിരിക്കുന്ന ഈ നിയമനം സീറോ മലബാര്സഭയോടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കരുതലി ന്റെയും ആഗോളസഭയില്‍ സീറോമലബാര്‍ സഭയ്ക്കുള്ള പ്രാധാന്യത്തിന്റെയും അടയാളപ്പെടുത്തലാണ്.
Leave a Comment
Your email address will not be published. Required fields are marked with *