കോഹിമ, നാഗാലാന്റ്: ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍ക്ക് നല്കുന്ന പരിശീലനം പോലെ വൈദിക പരിശീലനവും കൂടുതല്‍ കര്‍ക്കശവും കാര്യക്ഷമവുമാക്കണമെന്ന് കോഹിമ ബിഷപ് ഡോ. ജെയിംസ് തോപ്പില്‍. ഡിമാപൂരിലെ മൗണ്ട് താബോറില്‍ ധ്യാന കേന്ദ്രത്തില്‍ വൈദികര്‍ക്ക് പരിശീലനം നല്‍കുന്നവര്‍ക്കായുള്ള ട്രെയിനിംഗ് ക്യാമ്പില്‍ പ്രസംഗിക്കുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ് ബിഷപ്സ് ഫോര്മേഷന് കൗണ്‍സില്‍ ചെയര്മാന് കൂടിയായ അദ്ദേഹം. നോര്‍ത്ത് ഈസ്റ്റിലെ 15 രൂപതകളില്‍ നിന്നുള്ളവര്‍ പരിശീലനകളരിയില്‍ പങ്കെടുത്തു.
യുറോപ്പിലേതുപോലെ അസി. വികാരിക്ക് വികാരിയായി പ്രൊമോഷന് നല്‍കുന്നതിനുമുമ്പ് ഔദ്യോഗികമായ ട്രെയിനിംഗുംമറ്റും നല്കുന്നതുപോലെ ഇവിടുത്തെ വൈദികര്‍ക്കും നല്കിയാല് അത് നോര്‍ത്ത് ഈസ്റ്റിലെ വൈദികപരിശീലനം മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുമെന്ന് ഫോര്മേഷന് കമ്മീഷന് സെക്രട്ടറി ഫാ. സ്റ്റനിസ്ലാവൂസ് ചിലിയന്കുപ് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *