Follow Us On

04

December

2024

Wednesday

സകലവിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

സകലവിശുദ്ധരുടെയും  തിരുനാള്‍ ആഘോഷിക്കാന്‍  ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: നമുക്ക് മുന്‍പേ സ്വര്‍ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി ആഘോഷിക്കപ്പെടുന്ന സകലവിശുദ്ധരുടെയും തിരുനാളില്‍ നാം അനുസ്മരിക്കുന്നതെന്നോര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. വത്തിക്കാനില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചയിലാണ് പാപ്പാ സകലവിശുദ്ധരുടെയും തിരുനാളിന്റെ കാര്യം പ്രത്യേകം പരാമര്‍ശിച്ചത്.

ഈയൊരു തിരുനാള്‍ ഏവരും ആഘോഷിക്കണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ഈ തിരുനാളിലൂടെ സഭ തന്റെ അസ്തിത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായ, സ്വര്‍ഗീയമഹത്വത്തിലേക്കുള്ള നമ്മുടെ വിളിയെക്കുറിച്ചാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പറഞ്ഞു.
സ്വര്‍ഗീയമഹത്വമെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ സ്വര്‍ഗത്തിലായിരിക്കുന്ന സകല വിശുദ്ധരും അവരുടെ കൂട്ടായ്മയിലൂടെ നമുക്ക് തുണയേകാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. നവംബര്‍ ഒന്നാം തീയതി മദ്ധ്യാഹ്നത്തില്‍ മുന്‍വര്‍ഷങ്ങളിലെ പതിവുപോലെ ഇത്തവണയും ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ ത്രികാലജപപ്രാര്‍ത്ഥന നയിക്കും.

രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിശുദ്ധരോടുള്ള വണക്കം ആരംഭിച്ചതായാണ് കരുതപ്പെടുന്നത്. സകല വിശുദ്ധരുടെയും തിരുനാള്‍ പൗരസ്ത്യദേശത്ത് നാലാം നൂറ്റാണ്ടോടെയാണ് ആരംഭിച്ചത്. ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും എട്ടാം നൂറ്റാണ്ടോടെ നവംബര്‍ ഒന്നാം തീയതി ഈ തിരുനാള്‍ ആചരിച്ചുവന്നു. ഒന്‍പതാം നൂറ്റാണ്ടോടെയാണ് റോമില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായി ഇതേ ദിനം അംഗീകരിക്കപ്പെട്ടത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?