Follow Us On

22

November

2024

Friday

13 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയുടെ മതംമാറ്റിയുള്ള വിവാഹം; പരാതി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്തു

13 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയുടെ മതംമാറ്റിയുള്ള വിവാഹം;  പരാതി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്തു

മുള്‍ട്ടാന്‍/പാക്കിസ്ഥാന്‍: 13 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം ചെയ്ത സംഭവത്തില്‍ പരാതി നല്‍കിയ പിതാവിനെ അറസ്റ്റു ചെയ്യുകയും കുടുംബത്തെ പീഡിപ്പിക്കുകയും ചെയ്ത് പാക്ക് പോലീസിന്റെ ക്രൂരത. മാര്‍ച്ച് മാസത്തില്‍ നിര്‍ബന്ധിതവിവാഹത്തിനും മതംമാറ്റത്തിനും ഇരയായ 13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി അവിടെ നിന്നും രക്ഷപെട്ട് തിരിച്ചെത്തി കുടുംബത്തില്‍ അഭയംപ്രാപിച്ച പശ്ചാത്തലത്തിലാണ്  ജഡ്ജി ഫറൂക്ക് ലത്തീഫിന്റെ ഉത്തരവ് പ്രകാരം  പിതാവായ ഷക്കീല്‍ മാസി മൂന്ന് ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്.

മാര്‍ച്ച് 13 നാണ് 13 വയസ് മാത്രം പ്രായമുള്ള റോഷാനി ഷക്കീലിനെ തട്ടിക്കൊണ്ടുപോയി 18 വയസ് പ്രായമായതായി രജിസ്റ്റര്‍ ചെയ്ത് സെഹ്‌റ ബീബി എന്ന പേരിലേക്ക് മതംമാറ്റിയത്. തുടര്‍ന്ന് മുസാം മാസിര്‍ എന്ന വ്യക്തിയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതയായ റോഷാനി അവിടെ നിന്ന് രക്ഷപെട്ട് തന്റെ കുടുംബത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു. എന്നാല്‍ റോഷാനിയുടെ മാതാപിതാക്കളുടെ പരാതിയില്‍ നടപടികളൊന്നും സ്വീകരിക്കാതിരുന്ന പോലീസ് റോഷാനിയെ തട്ടിക്കൊണ്ടുപോയവര്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇപ്പോള്‍ കുടുംബത്തെ പീഡിപ്പിക്കുകയാണ്.

റോഷാനിയെ തട്ടിക്കൊണ്ടുപോയ മുസ്ലീം കുടുംബം റോഷാനിയെ അവര്‍ക്ക് അവകാശമുള്ള വസ്തുവായിട്ടാണ് കാണുന്നതെന്ന് റോഷാനിയുടെ മാതാവ് പറഞ്ഞു. ഇതിനെതിരെ ദരിദ്രരായ തങ്ങള്‍ക്ക് ഒറ്റക്ക് പോരാടാനാവില്ലെന്നും മനുഷ്യാവകാശ സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് വേണ്ടി രംഗത്ത് വരണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?