പുല്‍പ്പള്ളി: കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ഇഎസ്എ, ബഫര്‍ സോണ്‍ ഇരകളുടെ സംഗമം നടത്തി. പുല്‍പ്പള്ളി സേക്രട്ട് ഹാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ കോട്ടയം എംപിയും കേന്ദ്ര വനം പരിസ്ഥിതി പാര്‍ലമെന്ററി സമിതിയിലെ അംഗവുമായ ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥിയായിരുന്നു.
ബഫര്‍ഫോണ്‍, ഇഎസ്എ, വന്യമൃഗശല്യം, മുനമ്പം, വഖഫ്, ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്, എന്നീ കാര്യങ്ങളില്‍ കൈസ്തവസമൂഹത്തോട് ഇടത് വലത് മുന്നണികള്‍ കാണിക്കുന്ന നിഷേധാത്മക നിലപാട്, വയനാടിനെ അലട്ടിക്കൊണ്ടിരിക്കുന്ന രാത്രിയാത്ര നിരോധനം, വയനാട് പൂഴിത്തോട് ബദല്‍ പാത, തുരങ്ക പാത എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉയര്‍ത്തി.
വയനാടിന്റെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ക്ഷീര മേഖ ലയിലെ പ്രതിസന്ധി എന്നിവ ചര്‍ച്ച ചെയ്തു. ഇവയ്ക്ക് അടിയന്തര പരിഹാരം കാണല്‍, വയനാടിന് പ്രത്യേകമായ കാര്‍ഷിക പാക്കേജ്, ക്ഷീരമേഖലയുടെ വികസനത്തിനായി ഗുജറാത്ത് മോഡല്‍ പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ എന്നിവ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍, ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, ഫാ. ജോര്‍ജ് മൈലാടൂര്‍, സെബാസ്റ്റ്യന്‍ പുരക്കല്‍, സജി ഫിലിപ്പ്, റെനില്‍ കഴുതാടിയില്‍, മോളി മാമൂട്ടില്‍, സാജു കൊല്ലപ്പള്ളി, സുനില്‍ പാലമറ്റം, അഡ്വ. ജോയ് വളയമ്പള്ളി, തോമസ് പട്ടമന എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *