Follow Us On

24

November

2024

Sunday

രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ നടുവില്‍ ആശങ്കകള്‍ ദൂരീകരിച്ച് ജര്‍മന്‍ ബിഷപ്പുമാര്‍

രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ  നടുവില്‍ ആശങ്കകള്‍ ദൂരീകരിച്ച് ജര്‍മന്‍ ബിഷപ്പുമാര്‍

ബര്‍ലിന്‍/ജര്‍മ്മനി: ജര്‍മ്മനി നേരിടുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ പുതിയ ഒരു തുടക്കത്തിനായി ഉപയോഗപ്പെടുത്താനാവുമെന്ന് ജര്‍മന്‍  കര്‍ദിനാള്‍ റെയിനാര്‍ഡ് മാര്‍ക്‌സ്.

രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടാകുമെന്ന് ഭയക്കേണ്ടെ കാര്യമില്ലെന്നും ബവേറിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പൊതുസമ്മേളനത്തിന്റെ സമാപനത്തോനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. ജര്‍മനിയിലെ  കൂട്ടുമന്ത്രിസഭയില്‍ വിള്ളലുണ്ടായ സാഹചര്യത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്.

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ്, ധനമന്ത്രി  ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌നറിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ജര്‍മനിയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. ലിഡ്‌നറിന്റെ ഫ്രീ ഡെമോക്രാറ്റിക്ക് പാര്‍ട്ടി കൂട്ടുമന്ത്രിസഭയില്‍ നിന്ന് എല്ലാ മന്ത്രിമാരെയും പിന്‍വലിക്കുകയായിരുന്നു. ജനുവരിയില്‍ പാര്‍ലമെന്റിന്റെ വിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നും തുടര്‍ന്ന് മാര്‍ച്ച് മാസത്തോട തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നുമുളള സൂചനയാണ് ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ് നല്‍കുന്നത്.

നിലവിലെ പ്രതിസന്ധികള്‍ ജര്‍മന്‍ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ജര്‍മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ ബിഷപ് ജോര്‍ജ് ബാറ്റ്‌സിംഗ് പ്രതികരിച്ചു. ഇത് പരിഹരിക്കുന്നതിനായി രാഷ്ട്രീയ വിട്ടുവീഴ്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വത്തിന്റെ വലിയ കാലഘട്ടത്തിലേക്കാണ് ജര്‍മനി പ്രവേശിക്കുന്നതെന്ന് അല്‍മായരുടെ കൂട്ടായ്മയായ ജര്‍മന്‍ കാത്തലിക്ക്‌സിന്റെ സെക്രട്ടറി ജനറല്‍ മാര്‍ക്ക് ഫ്രിംഗ്‌സ് പ്രതികരിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?