Follow Us On

14

November

2024

Thursday

മുനമ്പം ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം

മുനമ്പം ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം
കൊച്ചി: മുനമ്പം, കടപ്പുറം നിവാസികളുടെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഈ ഭൂപ്രദേശം വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപേക്ഷിക്കുകയും ഈ ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ ഇവര്‍ക്ക് പുനഃസ്ഥാപിച്ചു നല്‍കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇതിനാവശ്യമായ നിയമപരമായതും ശാശ്വതവുമായ പരിഹാരം സാധ്യമാക്കണം. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ഈ ആവശ്യം ഉന്നയിച്ച ആര്‍ച്ചുബിഷപ്പിന്റെ കത്ത് കൈമാറി.
അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഷെറി ജെ. തോമസ്, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. യേശുദാസ് പഴംമ്പിള്ളി എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
വല്ലാര്‍പാടം പദ്ധതിക്കു വേണ്ടി മൂലംമ്പിള്ളിയില്‍ നിന്നും അമീബ ദ്വീപുകളില്‍ നിന്നും കുടിയറക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഇപ്പോഴും പുനരധിവാസം സാധ്യമായിട്ടില്ല. ഈ പ്രശ്‌നത്തിലും മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് സംഘം അഭ്യര്‍ത്ഥിച്ചു. പെരിയാറിലെ ജലമലിനീകരണത്തെ തുടര്‍ന്ന് മത്സ്യ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സമാശ്വാസം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന കാര്യവും പ്രതിനിധി സംഘം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?