Follow Us On

21

November

2024

Thursday

മലയോര ഹൈവേയിലൂടെ 30 കിലോമീറ്റര്‍ ജപമാലചൊല്ലി കാല്‍നടയായി മരിയന്‍ തീര്‍ത്ഥാടനം

മലയോര ഹൈവേയിലൂടെ 30 കിലോമീറ്റര്‍ ജപമാലചൊല്ലി കാല്‍നടയായി മരിയന്‍ തീര്‍ത്ഥാടനം
കണ്ണൂര്‍: തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ആറ്, ഏഴ് തിയതികളില്‍ ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് മരിയന്‍ തീര്‍ത്ഥാടനം നടത്തും. ആലക്കോട്, എടൂര്‍, പൈസക്കരി, ചെമ്പംന്തൊട്ടി ഫൊറോനാകേന്ദ്രങ്ങളില്‍നിന്ന് ബസിലിക്കയിലേക്ക് ജപമാലചൊല്ലി കാല്‍നടയായാണ് മരിയന്‍ തീര്‍ത്ഥാടനം. അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളെയും ഉള്‍പ്പെടുത്തി നടത്തുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന്റെ ആലോചനായോഗം ചെമ്പേരി ബസിലിക്കയില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ഡിസംബര്‍ ആറിന് രാത്രി 7.30-ന് എടൂര്‍ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയില്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മിക്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം മലയോര ഹൈവേയിലൂടെ 30 കിലോമീറ്റര്‍ കാല്‍നടയായി ജപമാല ചൊല്ലി ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയില്‍ ഏഴിന് രാവിലെ അഞ്ചിന് എത്തിച്ചേരുന്നവിധത്തിലാണ് തീര്‍ത്ഥാടനം.
ആലക്കോട് സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍നിന്നും ഡിസംബര്‍ ആറിന് രാത്രി 3.30-ന് മോണ്‍. ആന്റണി മുതുകുന്നേലിന്റെ കാര്‍മികത്വത്തിലുള്ള ദിവ്യബലിക്കുശേഷം ഇരുപതു കിലോമീറ്റര്‍ മലയോര ഹൈവേയിലൂടെ ജപമാല ചൊല്ലി കാല്‍നടയായി ചെമ്പേരിയില്‍ പുലര്‍ച്ചെ അഞ്ചിന് എത്തിച്ചേരും.
ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഫൊറോനയില്‍നിന്നും പൈസക്കരിയില്‍നിന്നും ചെമ്പേരി ഫൊറോനയിലെ വിവിധ ഇടവകകളില്‍നിന്നും ഏഴിന് പുലര്‍ച്ചെ അഞ്ചിന് ബസിലിക്കയില്‍ തീര്‍ത്ഥാടകസംഘങ്ങള്‍ എത്തിച്ചേരുന്നവിധത്തില്‍ കാല്‍നടയായി ജപമാല ചൊല്ലി എത്തും. ഏഴിന് രാവിലെ 5.30-ന് ദിവ്യബലിയോടെ തീര്‍ത്ഥാടനം സമാപിക്കും. ചെമ്പേരിയില്‍ ഏഴിന് രാവിലെ മരിയന്‍ എക്‌സിബിഷന്‍ തുടങ്ങും. എടൂര്‍, ആലക്കോട് ദൈവാലയങ്ങളില്‍ ആറിന് വൈകുന്നേരം അഞ്ചുമുതല്‍ വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന ഉള്‍പ്പെടെ മരിയന്‍സന്ധ്യ ഉണ്ടായിരിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?