Follow Us On

22

December

2024

Sunday

ഗോവന്‍ ഇടവകകളില്‍ തീര്‍ത്ഥാടക കുരിശിന്റെ പ്രയാണം

ഗോവന്‍ ഇടവകകളില്‍  തീര്‍ത്ഥാടക കുരിശിന്റെ പ്രയാണം

പനാജി: ഗോവ രൂപതയുടെ യൂത്ത് ഡേയുടെ മുന്നോടിയായി ഗോവയിലെ 198 ഇടവകകളിലുമായി തീര്‍ത്ഥാടക കുരിശിന്റെയും മാതാവിന്റെ തിരുസ്വരൂപത്തിന്റെയും പ്രയാണം.

ഓരോ ഇടവകയെയും പ്രതിനിധാനം ചെയ്യുന്ന 198 വിവിധ തരത്തിലുള്ള മരക്കഷണങ്ങള്‍ കൊണ്ടാണ് കുരിശ് രൂപപ്പെടുത്തിയിരിക്കുന്നത്. രൂപതയിലെ അംഗങ്ങള്‍ വിവിധരൂപത്തിലും ഭാവത്തിലും ഉള്ളവരാണെങ്കിലും കുരിശില്‍ ഐക്യപ്പെട്ടിരിക്കുന്നുവെന്നതാണ് ഇതിന്റെ സത്തയെന്ന് കുരിശ് നിര്‍മ്മിച്ച ഫാ. ജോവിയല്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. വിശ്വാസത്തിന്റെ പാതയില്‍ നാമെല്ലാവരും പ്രതീക്ഷയുള്ള തീര്‍ത്ഥാടകരാണെന്ന് യുവജനങ്ങളെ ഓര്‍മിപ്പിക്കുകയാണ് ഈ പ്രയാണത്തിന്റെ ലക്ഷ്യമെന്ന് ഫാ. ലോബോ പറഞ്ഞു.

2024 ജൂലൈ 28 നാണ് കുരിശിന്റെ പ്രയാണം ആരംഭിച്ചത്. മാതാവിന്റെ അമലോത്മഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8 ന് ടലേഗോവ പാരീഷില്‍ കുരിശിന്റെ പ്രയാണം സമാപിക്കും. അതിനുശേഷം അതിരൂപതയുടെ യൂത്ത് ഡേ ആഘോഷിക്കും.
ലോക യുവജനസമ്മേളനത്തിനുമുന്നോടിയായി നടക്കുന്ന കുരിശിന്റെ പ്രായാണത്തില്‍നിന്നാണ് അതിരൂപത യൂത്ത് സെന്ററിലെ ഫാ. ഫെര്‍ണാണ്ടസും ബ്ലയിസ് റോബര്‍ട്ട് ലോബോയും ഈ ആശയം സ്വകരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?