മുനമ്പം: മുനമ്പത്ത് പ്രശ്നപരിഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ലെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം മുതലെടുക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്ന് ആര്‍ച്ചുബിഷപ് ആശങ്ക പ്രകടിപ്പിച്ചു.
നമ്മുടെ അവശതകളേക്കാള്‍ ഉപതെരഞ്ഞെടുപ്പാണ് പ്രധാനമെന്നും അദ്ദേഹം സര്‍ക്കാരിനെ കുറ്റപ്പെടുത്തി. അധികാരികള്‍ കണ്ണുതുറക്കണമെന്നും സ്ഥലവാസികളുടെ അവശതകള്‍ കാണണമെന്നും ആര്‍ച്ചുബിഷപ് ഡോ. നെറ്റോ ആവശ്യപ്പെട്ടു. സൗഹാര്‍ദ്ദത്തിലാണ് നമ്മളെല്ലാം ഇവിടെ കഴിയുന്നത്. മുനമ്പത്തിന്റെ കാര്യം പറഞ്ഞ് തന്നെ പോലെയുള്ളവരെ പ്രകോപിപ്പിക്കാന്‍ പരിശ്രമമുണ്ടായിരുന്നു എന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.
തിരുവനന്തപുരം സഹായ മെത്രാന് ഡോ. ആര്. ക്രിസ്തുദാസ്, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, അലുവ കാര്‍മ്മല്‍ഗിരി സെമിനാരി പ്രഫസര്‍മാരായ റവ.ഡോ. ഗ്രിഗറി ആര്.ബി, റവ.ഡോ. മരിയ മൈക്കിള്‍ ഫെലിക്സ്, കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *