മുനമ്പം: മുനമ്പത്തെ ഭൂപ്രശ്‌നത്തില്‍ ജൂഡീഷ്യല്‍ കമീഷന്‍ അന്വേഷണം നടത്തണമെന്ന സര്‍ക്കാരിന്റെ തീരുമാനം സമര സമിതി തള്ളി.
2008 ല്‍ നിയോഗിച്ച നിസാര്‍ കമ്മീഷന്‍ ഒരു ജൂഡീഷ്യല്‍ കമ്മിഷന്‍ ആയിരുന്നു. അതേ തുടര്‍ന്ന് 2022 ല്‍ ഇവിടുത്തെ ജനങ്ങള്‍ അറിയാതെയാണ് ഭൂമി വഖഫ് ബോര്‍ഡി േലക്ക് എഴുതിയെടുത്തത്.
തീരപ്രദേശത്തെ ജനങ്ങളെ വഞ്ചിക്കുന്നതിനു വേണ്ടിയാണ് വീണ്ടുമൊരു കമ്മീഷനെ വയ്ക്കുന്നതെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. 33 വര്‍ഷം റവന്യൂ അവകാശങ്ങള്‍ ഉണ്ടായിരുന്നത് കമ്മീഷനെ വച്ച് വീണ്ടും പരിശോധിക്കുകയെന്നാല്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ നിഷേധിക്കുന്നതാണ്. ഇന്നു വൈകുന്നേരം (നവംബര്‍ 23) 5 ന് ഭൂസംരക്ഷണ സമിതി പൊതുയോഗം ചേര്‍ന്ന് സമര മുറകള്‍ ആവിഷ്‌ക്കരിക്കുന്നമെന്ന് ഭൂ സംരക്ഷണ സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി, കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരത്തു നടന്ന യോഗതീരുമാനം പുറത്തുവന്ന ഉടനെ പ്രതിഷേധമിരമ്പി. സമരസമിതി പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
Leave a Comment
Your email address will not be published. Required fields are marked with *