Follow Us On

26

November

2024

Tuesday

ആധുനിക സമൂഹത്തില്‍ അമ്മമാരുടെ ഉത്തരവാദിത്വം കൂടുന്നു.

ആധുനിക സമൂഹത്തില്‍  അമ്മമാരുടെ ഉത്തരവാദിത്വം കൂടുന്നു.
പുല്‍പ്പള്ളി: ആധുനിക സമൂഹത്തില്‍ അമ്മമാരുടെ ഉത്തരവാദിത്വം കൂടുകയാണെന്ന് മാനന്തവാടി രൂപതയുടെ സഹായം മെത്രാന്‍ അലക്‌സ് താരമംഗലം. ‘എന്നമ്മ സൂപ്പറാണ്’ എന്നു പേരിട്ട മാതൃവേദി മുള്ളന്‍കൊല്ലി മേഖല വാര്‍ഷികം ശിശുമല ഉണ്ണീശോ പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃവേദി മേഖലാ പ്രസിഡന്റ് സില്‍വി ഏഴുമായില്‍ അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടര്‍ ഫാ. ബിജു മാവറ, മുള്ളന്‍കൊല്ലി ഫൊറോന വികാരി ഫാ.  ജസ്റ്റിന്‍ മൂന്നനാല്‍, രൂപതാ അനിമേറ്റര്‍ സിസ്റ്റര്‍ ഷോളി എസ്‌കെഡി,  മേഖലാ അനിമേറ്റര്‍ സിസ്റ്റര്‍ ജെയിന്‍ എസ്എബിഎസ് എന്നിവര്‍ പ്രസംഗിച്ചു.
മാതൃവേദി രൂപത പ്രസിഡന്റ് ഫിലോ ചേലക്കല്‍ മേഖല മാര്‍ഗരേഖ പ്രകാശനം ചെയ്തു. മേഖല സെക്രട്ടറി  സൗമി പ്ലാക്കിയില്‍ റിപ്പോര്‍ട്ടും മേഖലാ വൈസ് പ്രസി. മെറില്‍ കൈപ്പള്ളിയില്‍ കണക്കും അവതരിപ്പിച്ചു.
വിവാഹ ജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലി, രജത ജൂബിലി എന്നിവ ആഘോഷിക്കുന്ന ദമ്പതിമാരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന അവാര്‍ഡ് നേടിയ മികച്ച കര്‍ഷകരായ റോയി കവളക്കാട്ട,് തോമസ് പുളിക്കക്കുന്നു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?