Follow Us On

04

December

2024

Wednesday

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ് ശ്രദ്ധേയമായി

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ്  ശ്രദ്ധേയമായി
ഷൈമോന്‍ തോട്ടുങ്കല്‍
ബിര്‍മിംഗ്ഹാം: പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെ സൗന്ദര്യം പരിചയപ്പെടുത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ്  ശ്രദ്ധേയമായി. ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍  രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച   ദൈവശാസ്ത്ര  വര്‍ഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്രം   കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെ പ്പറ്റിയുള്ള ധാരണകള്‍   കൂടുതല്‍ ബലപ്പെടുത്തുവാനും വേണ്ടിയായിരുന്നു  ദൈവശാസ്ത്ര  ക്വിസ് – ‘ഉര്‍ഹാ  2024’ സംഘടിപ്പിച്ചത്.
മത്സരത്തില്‍  ഒന്നാം സമ്മാനമായ മൂവായിരം പൗണ്ടും ട്രോഫിയും സര്‍ട്ടിഫിക്കറ്റും  ഹേ വാര്‍ഡ്സ് ഹീത്ത് ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് മിഷന്‍ അംഗങ്ങളായ ജോമോന്‍ ജോണ്‍, ബിബിത  കെ. ബേബി  ദമ്പതികളുടെ നൂറൊക്കരി  കുടുംബ ടീം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന ആരാധനക്രമ വര്‍ഷ ക്വിസ് മത്സരത്തിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയത് ഇവരാണ്. രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും ട്രോഫിയും മാഞ്ചസ്റ്റര്‍ ഹോളി ഫാമില്‍ മിഷന്‍ അംഗങ്ങളായ എബിന്‍ ടി. ജെ, അനീറ്റ ജോസഫ് ദമ്പതികളുടെ തൊമ്മിതാഴെ കുടുംബ ടീമിന് ലഭിച്ചു.
 മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും എഡിന്‍ബറോ സെന്റ് അല്‍ഫോന്‍സാ ആന്‍ഡ് സെന്റ് ആന്റണി മിഷന്‍ അംഗങ്ങളായ  സാബു ജോസഫ്, ഷിനി സാബു, റോണ്‍ മാത്യു സാബു എന്നിവരുള്‍പ്പെടുന്ന പുളിക്കക്കുന്നേല്‍ കുടുംബ ടീമും കരസ്ഥമാക്കി. ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദൈവാലയ ഓഡിറ്റോറിയത്തില്‍ നടന്ന   ഫൈനല്‍ മത്സരത്തില്‍ വിവിധ തലങ്ങളില്‍ നടന്ന   ഇഞ്ചോടിഞ്ച് പോരാട്ടങ്ങ ള്‍ക്കൊടുവില്‍   40   കുടുംബങ്ങളാണ് ദേശീയ തലത്തിലുള്ള ഫൈനലില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. ഇതില്‍ നിന്നും യോഗ്യത നേടിയ ആറ്  കുടുംബങ്ങള്‍ ആണ് ഗ്രാന്‍ഡ് ഫിനാ ലെയില്‍ മത്സരിച്ചത്.
ഫാ. നിഥിന്‍ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റര്‍.  വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടി ഫിക്കറ്റുകളും ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  വിതരണം ചെയ്തു.
രൂപത പാസ്റ്ററല്‍ കോ-ഓഡിനേറ്റര്‍ റവ. ഡോ.  ടോം ഓലി ക്കരോട്ട് , ക്വിസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍. ഫാ. ജെയിംസ് കോഴിമല, ഫാ. ജിനു മുണ്ടുനടക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു മുരിങ്ങമറ്റത്തില്‍,  ഇയര്‍ ഓഫ് തിയോളജി കമ്മറ്റി അംഗങ്ങളായ ഡീക്കന്‍ ജോയ്സ്  പള്ളിക്യാമാലില്‍,  ഡോ.  മാര്‍ട്ടിന്‍ തോമസ് ആന്റണി, ജൈസമ്മ ബിജോ എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?