Follow Us On

06

June

2025

Friday

സഭയോടു ചേര്‍ന്ന് അല്മായ ശുശ്രൂഷകള്‍ സജീവമാകണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്

സഭയോടു ചേര്‍ന്ന് അല്മായ ശുശ്രൂഷകള്‍ സജീവമാകണം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ്
കൊച്ചി: സഭയോടു ചേര്‍ന്ന് അല്മായശുശ്രൂഷകള്‍ സജീവമായി  നിര്‍വഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നു  കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗണ്‍ സിലിന്റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാര്‍ത്ഥനയിലും ഐക്യത്തിലും അതിജീവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ട്രഷറര്‍ ജോഷി വടക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.
സഭയുടെ വിശ്വാസപ്രബോധന കാര്യാലയം പുറപ്പെടുവിച്ച ‘അനന്തമാഹാത്മ്യം’ എന്ന പഠനരേഖയെക്കുറിച്ചു റവ.ഡോ. ജേക്കബ് പ്രസാദും, റവ. ഡോ. ഷാനു ഫെര്‍ണാണ്ടസും സെഷനുകള്‍ നയിച്ചു.
കെസിബിസിയുടെ ശീതകാല സമ്മേളനം ഇന്നലെ (ഡിസംബര്‍ 5) പിഒസിയില്‍ ആരംഭിച്ചു. കേരളത്തിലെ കത്തോലിക്കാ രൂപതകളുടെ മെത്രാന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സമ്മേളനം ഡിസംബര്‍ ആറിനു സമാപിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?