കോട്ടപ്പുറം: കോട്ടപ്പുറം രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ വിവാഹത്തിന്റെ രജത- സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമവും ക്രിസ്മസ് സ്‌മൈല്‍-2024 (മക്കളില്ലാത്ത ദമ്പതികള്‍) സംഗമവും നടത്തി. കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടന്ന സംഗമം കോട്ടപ്പുറം രൂപത മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.
രൂപത വികാരി ജനറല്‍ ഫാ. റോക്കി റോബി കളത്തില്‍ ആശംസ നേര്‍ന്നു സംസാരിച്ചു. പൊന്നുരുന്തി ആശ്രമത്തിലെ സെമിനാരി അസി. ഡയറക്ടര്‍ ഫാ. നിജിനും ആശ്രമത്തിലെ മിഷന്‍ ധ്യാന അസി. ഡയറക്ടര്‍ ഫാ. ആന്‍സനും ക്ലാസുകള്‍ നടത്തി.
ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. രൂപത അസി. പ്രൊക്യുറേറ്റര്‍ ഫാ. ജോസ് ഓളാട്ടുപുറത്ത്, സെക്രട്ടറി ഫാ. അജയ് കൈതത്തറ, കൊത്തലെങ്കോ സെമിനാരി റെക്ടര്‍ ഫാ. ജോസഫ് കൊച്ചേരി, കിഡ്‌സ് അസി. ഡയറക്ടര്‍ ഫാ. എബിനൈസര്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.
ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, സെക്രട്ടറി സിസ്റ്റര്‍ ഹിന്‍ഡ എന്നിവര്‍ സ്വാഗതവും നന്ദിയും അര്‍പ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്ന് വിവാഹത്തിന്റെ രജത-സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ക്ക് ബിഷപ് ഡാ. പുത്തന്‍വീട്ടില്‍ മെമ്മെന്റോ നല്‍കി ആദരിച്ചു. ക്രിസ്മസ് സ്‌മൈല്‍ ദമ്പതികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കി.
കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നെത്തിയ ദമ്പതിമാരും ക്രിസ്മസ് സ്‌മൈല്‍ ദമ്പതിമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *