പുല്‍പ്പള്ളി: സ്നേഹവും കരുണയുമാണ് പുല്‍ക്കൂട് നല്കുന്ന സന്ദേശമെന്ന് സിബിസിഐ വൈസ്പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ഡോ. ജോസഫ് മാര്‍ തോമസ്. പുല്‍പ്പള്ളി വൈഎംസിഎയുടെയും സബ്റീജിയന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഉണ്ണിയേശു ലോകത്തിനും വേണ്ടിയുള്ള സദ്വാര്ത്ത നല്കിയെങ്കില് ഇപ്പോള്‍ യുദ്ധത്തിന്റെയും കലാപത്തിന്റെയും നിലവിളിയാണ് ലോകത്തുയരുന്നതെന്ന് ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു.
വൈഎംസിഎ ദേശീയ ജനറല്‍ സെക്രട്ടറി എന്‍.വി എല്‍ദോ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് മൈലാടൂര്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. അനീഷ് മാമ്പള്ളില്‍, ഫാ. സ്റ്റീഫന്‍ മുടക്കോടിയില്‍, സബ്റീജിയന്‍ ചെയര്മാന് സി.ജെ ടോമി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *