Follow Us On

13

January

2025

Monday

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് യുഎസിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം

ഫ്രാന്‍സിസ് മാര്‍പാപ്പക്ക് യുഎസിലെ പരമോന്നത  സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം

വാഷിംഗ്ടണ്‍ ഡിസി:  ഫ്രാന്‍സിസ്  മാര്‍പാപ്പക്ക് യുഎസിലെ പരമോന്നതയ സിവിലയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഡിസ്റ്റിംഗ്ഷനോടെ സമ്മാനിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇതാദ്യമായാണ് പ്രസിഡന്റ് ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഡിസ്റ്റിംക്ഷനോടെ നല്‍കുന്നതെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു.

യുഎസിന്റെ അഭിവൃദ്ധി, മൂല്യങ്ങള്‍, സുരക്ഷ  തുടങ്ങിയവയ്ക്ക് സംഭവാനകള്‍ നല്‍കുന്നവര്‍ക്ക് പുറമെ ലോകസമാധാനം അല്ലെങ്കില്‍ മറ്റ് സുപ്രധാന സാമൂഹിക, സ്വകാര്യ സംരംഭങ്ങളിലൂടെ മാതൃകാപരമായ സംഭാവനകള്‍ നല്‍കിയവരെയും ആദരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് നല്‍കുന്ന പുരസ്‌കാരമാണ്  പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം.

ജനുവരി 20 ന് ഡൊണാള്‍ഡ് ട്രംപിന് അധികാരം കൈമാറുന്ന ബൈഡന്‍, ഹിലരി ക്ലിന്റണ്‍ മുതല്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി വരെ ഉള്‍പ്പെടുന്ന 19 പേരയായിരുന്നു പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം, ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉള്‍പ്പെടുത്തി അദ്ദേഹം ഈ പട്ടിക പുതുക്കുകയായിരുന്നു. ജനുവരിയില്‍ വത്തിക്കാന്‍ സന്ദര്‍ശിക്കാനും  ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനുമുള്ള തീരൂമാനം മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ സംസ്‌കാര ചടങ്ങുകളും കാലിഫോര്‍ണിയയിലെ തീപിടുത്തവും കാരണം ബൈഡന്‍ ഉപേക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സന്ദര്‍ശനം റദ്ദാക്കിയതില്‍ പ്രസിഡന്റ് ബൈഡന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ‘അഗാധമായ ഖേദം’ പ്രകടിപ്പിക്കുകയും ചെയ്തു.

മുന്‍പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്കും മരണാനന്തരബഹുമതിയായി ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പക്കും യുഎസിലെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?