റാഞ്ചി: ജാര്‍ഖണ്ഡില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള സ്‌കൂളുകളുടെ പ്രതിച്ഛായ തകര്‍ക്കുന്നതിന് മാധ്യമങ്ങളെ ദുരുപയോഗിക്കുന്നുവെന്ന് ആരോപണം. ധന്‍ധാബാദ് ജില്ലയിലെ അപ്പസ്‌തോലിക് കാര്‍മ്മല്‍ സിസ്റ്റേഴ്‌സ് നടത്തുന്ന കാര്‍മല്‍ സ്‌കൂളിനെതിരെയാണ് മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പരന്നത്. പെന്‍ ഡേയോടനുബന്ധിച്ച് കുട്ടികള്‍ ഷര്‍ട്ടുകളില്‍ സന്ദേശങ്ങള്‍ എഴുതിയതിനെത്തുടര്‍ന്ന് പത്താം ക്ലാസിലെ കുട്ടികളുടെ യൂണിഫോം ഷര്‍ട്ട് ഊരിവാങ്ങി പുറങ്കുപ്പായം മാത്രം ധരിക്കുവാന്‍ അനുവദിച്ചുള്ളുവെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയുള്ള വ്യാജ ആരോപണം. എന്നാല്‍ സ്‌കൂളധികൃതര്‍ കുട്ടികളുടെ ഷര്‍ട്ടുകള്‍ ഊരി വാങ്ങിയില്ലെന്ന് അപ്പസ്‌തോലിക് കാര്‍മ്മല്‍ കോണ്‍ഗ്രിഗേഷന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ സ്‌കൂളിനെതിരെ കൊടുത്തത് തെറ്റായ വാര്‍ത്തയാണന്നും അവര്‍ വ്യക്തമാക്കി.
കുട്ടികള്‍ യൂണിഫോം ഷര്‍ട്ടിനുമീതെ മറ്റൊരു ഷര്‍ട്ടുകൂടി ധരിച്ചെത്തി, അതിലാണ് സന്ദേശങ്ങള്‍ എഴുതിയതെന്നും അതുകൊണ്ട് കുട്ടികളോട് ശരിക്കുള്ള യൂണിഫോം ധരിക്കുവാനാണ് ആവശ്യപ്പെട്ടതെന്നും സഭയുടെ നോര്‍ത്തേണ്‍ പ്രോവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയ കിര്‍തി പറഞ്ഞു. കോണ്‍ഗ്രിഗേഷന്‍ നടത്തിയ അന്വേഷണത്തില്‍ അതാണ് വ്യക്തമായതെന്നും സിസ്റ്റര്‍ പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആഘോഷം നടത്തുവാന്‍ സമ്മതിച്ചില്ലെന്നും അവരുടെ സുഹൃത്തുക്കളുടെ സന്ദേശങ്ങള്‍ ഉള്ള ഷര്‍ട്ടുകള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു. മാധ്യമങ്ങളില്‍ ഇത് പ്രചരിച്ചതോടെ ജനം സ്‌കൂളിനെതിരെ ഇളകി. കുട്ടികളുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ബിജെപി പ്രവര്‍ത്തകര്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കര്‍ശനമായ നടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മാധ്യമങ്ങള്‍ ഈ വിഷയത്തെ കൈകാര്യം ചെയ്തതില്‍ വലിയ ഗൂഡാലോചനയുണ്ടെന്ന് ജാര്‍ഖണ്ഡിലെ ട്രൈബല്‍ അഡൈ്വസറി കമ്മിറ്റി മുന്‍ മെംബറായ രത്തന്‍ ടര്‍ക്കി പറഞ്ഞു. ചില വര്‍ഗീയ ശക്തികള്‍ സഭയെയും മിഷണറിമാരുടെയും ഇമേജ് തകര്‍ക്കുന്നതിനായി നിതാന്തം പരിശ്രമിക്കുകയാണ് അദ്ദേഹം സൂചിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *