മെല്‍ബണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ വിവിധ കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചു. മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനംതോട്ടത്തില്‍ സര്‍ക്കുല റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്.
ജൂബിലി വര്‍ഷത്തില്‍ മാര്‍പാപ്പയുടെ ആഹ്വാനം അനുസരിച്ച് രൂപതയുടെ നേതൃത്വത്തില്‍ റോമിലേക്കും ചുറ്റുമുള്ള മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കും നടത്തുന്ന തീര്‍ത്ഥാടന യാത്രകളില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കാന്‍ മാര്‍ പനംതോട്ടം ആഹ്വാനം ചെയ്തു.
മെല്‍ബണിലെ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ജൂബിലി വര്‍ഷത്തില്‍ മെല്‍ബണ്‍ രൂപതയിലെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. രൂപതയിലെ സാധിക്കുന്ന എല്ലാ ഇടവകകളില്‍ നിന്നും മിഷനുകളില്‍നിന്നും ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ എല്ലാവരും കത്തീഡ്രല്‍ ദൈവാലയം സന്ദര്‍ശിച്ച് വിശുദ്ധ കുര്‍ബാനയിലും അനുരഞ്ജനകൂദാശയിലും പങ്കുചേരുന്നതും അര്‍ത്ഥപൂര്‍ണ്ണമാണെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു.
ജൂബിലി വര്‍ഷത്തില്‍ എല്ലാ ഇടവകകളിലും മിഷനുകളിലും മാതാപിതാക്കള്‍ക്കും യുവാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക നവീകരണധ്യാനങ്ങളും, രൂപതാംഗങ്ങള്‍ക്കായി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നാലു പ്രമാണരേഖകളെ കുറിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയും ചെയ്യും.
Leave a Comment
Your email address will not be published. Required fields are marked with *