Follow Us On

24

January

2025

Friday

ക്രിസ്ത്യനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് അനുവാദം തേടി സുപ്രീം കോടതിയെ സമീപിച്ചു

ക്രിസ്ത്യനിയുടെ മൃതദേഹം  സംസ്‌കരിക്കുന്നതിന് അനുവാദം തേടി സുപ്രീം കോടതിയെ സമീപിച്ചു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മരണമടഞ്ഞ ക്രിസ്ത്യാനിയെ സ്വന്തം ഗ്രാമത്തില്‍ സംസ്‌കരിക്കാന്‍ അനുമതി ലഭിക്കാത്തിതനെത്തുടര്‍ന്ന് മരിച്ചയാളുടെ മകന്‍ സുപ്രീംകോടതിയെ സമീപിച്ചു. ദീര്‍ഘനാളാത്തെ അസുഖത്തെ തുടര്‍ന്ന് ജനുവരി 7 നാണ് സുഭാഷ് ബാഗേല്‍ (65) എന്നയാള്‍ മരണപ്പെടുന്നത്. എന്നാല്‍ ഗ്രാമത്തിലെ ശ്മശാന ഭൂമിയിലോ അവരുടെ തറവാട്ടു ഭൂമിയിലോ മൃതദേഹം സംസ്‌കരിക്കാന്‍ നാട്ടുകാരും അധികാരികളും അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ രമേഷ് ബാഗേല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.

ബസ്തര്‍ ജില്ലയിലെ ചിന്തവാഡ ഗ്രാമത്തില്‍ നിന്നുള്ള രമേഷ് ബാഗേലിന്റെ അപ്പീല്‍ രണ്ടാം ദിവസമായ ജനുവരി 22ന് സുപ്രീം കോടതി പരിഗണിച്ചു. എന്നാല്‍ കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചില്ല. എന്നിരുന്നാലും, മരിച്ചവരെ മാന്യമായി സംസ്‌കരിക്കാനുള്ള അവകാശം പരമപ്രധാനമാണെന്ന് കോടതി പറഞ്ഞു.
‘ഉന്നത കോടതി ഞങ്ങള്‍ക്ക് ആവശ്യമായ ഇളവ് നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ബാഗേല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കേസില്‍ കോടതി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നേരത്തെ ബാഗേലിന്റെ ദുരവസ്ഥയില്‍ കോടതി ആശ്ചര്യവും സങ്കടവും പ്രകടിപ്പിച്ചിരുന്നു.

ഗ്രാമത്തിലെ 310 ക്രിസ്ത്യാനികള്‍ രണ്ട് വര്‍ഷമായി സാമൂഹിക ബഹിഷ്‌കരണം നേരിടുന്നു.’ക്രിസ്ത്യാനികള്‍ക്ക് ജോലി വാഗ്ദാനം ചെയ്യാന്‍ ധൈര്യപ്പെടുന്ന ഏതൊരാള്‍ക്കും 5,000 രൂപ പിഴ നല്‍കേണ്ടി വരും,’ രമേഷ് ബാഗേല്‍ പറഞ്ഞു. ‘ഒരു പലചരക്ക് കട എനിക്കുണ്ടായിരുന്നു. ഗ്രാമവാസികളെ ഇവിടെ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് തടഞ്ഞതിനാല്‍ ഇപ്പോള്‍ കട പൂട്ടേണ്ടിവന്നു.” അദ്ദേഹം പറഞ്ഞു, ‘ഞങ്ങളുടെ ജീവിതം ദയനീയമാണ്. എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നു. ‘

ദരിദ്രരായ ദളിത് വിഭാഗത്തില്‍ നിന്നുള്ള പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയായ ബാഗേല്‍, ‘നീതിക്കുള്ള അവസാന വഴിയാണ്’ എന്നതിനാല്‍ സുപ്രീം കോടതിയില്‍ നിന്ന് എന്ത് ഉത്തരവ് വന്നാലും താന്‍ അത് പാലിക്കുമെന്ന് പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ അവരുടെ വിശ്വാസത്തിന്റെ പേരില്‍ വിവേചനത്തിനും പീഡനത്തിനും നേരിടേണ്ടിവരുന്നതിന്റെ ഒരു സാക്ഷ്യമാണിത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?