തൃശൂര്‍: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ പകുതിയായി വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി കടുത്ത ന്യൂനപക്ഷ ദ്രോഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപത സമിതി.
സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയ്ക്കും, ധൂര്‍ത്തിനും പാവപ്പെട്ട ജനങ്ങള്‍ ഇരകളാകുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഫാ. വര്‍ഗീസ് കൂത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അതിരൂപതാ പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഡോ. കെ.എം ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.സി. ഡേവീസ് റോണി അഗസ്റ്റ്യന്‍, അഡ്വ. ബൈജു ജോസഫ്, ലീല വര്‍ഗീസ്, ആന്റോ തൊറയന്‍ മേഴ്‌സി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *