ലഖ്‌നൗ: ഏഴാഴ്ച നീണ്ടുനില്‍ക്കുന്ന നോമ്പുകാല പ്രാര്‍ത്ഥനയും ഉപവാസവും ആരംഭിച്ച വേളയില്‍ വലിയ തോതില്‍ പീഡനം നേരിടുന്ന ഉത്തര്‍പ്രദേശിലെ ക്രിസ്ത്യാനികള്‍ തങ്ങളെയും അവരുടെ പള്ളികളെയും സംരക്ഷിക്കണമെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ‘നോമ്പുകാല സമയത്ത് ആക്രമികളില്‍ നിന്ന് ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടുന്നതിനാല്‍ ഞങ്ങള്‍ പോലീസ് സംരക്ഷണം തേടി,’ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ കമ്മിറ്റി പ്രസിഡന്റ് പാസ്റ്റര്‍ ജിതേന്ദ്ര സിംഗ് പറഞ്ഞു. കമ്മിറ്റി നഗരത്തിലെ പോലീസ് കമ്മീഷണര്‍ക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു. ‘നോമ്പുകാല പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കിടെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഞങ്ങള്‍ മുമ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഈ വര്‍ഷം അത് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ജിതേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. ‘ഞങ്ങളുടെ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ മതപരിവര്‍ത്തന പ്രവര്‍ത്തനമായി തെറ്റായി ചിത്രീകരിക്കപ്പെടുന്നു,’ സിംഗ് ദുഃഖത്തോടെ പറയുന്നു. ഉത്തര്‍പ്രദേശിലുടനീളം പല സ്ഥലങ്ങളിലും ഭവന പ്രാര്‍ത്ഥനകള്‍ പോലും തീവ്രഹിന്ദു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു. കൂടാതെ പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികളെ മതപരിവര്‍ത്തനത്തിന്റെ വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *